അൽഅവാഫിയെന്ന ഗ്രാമത്തിലെ ജീവിതം സംഭവബഹുലമാണ്. കണ്ണുതുറന്നുവെച്ചാൽ മയ്യയുടെ നിശബ്ദമായ പ്രണയവും അസ്മയുടെ പുസ്തകശേഖരത്തിൽ കയറിപ്പറ്റിയ ഏടും കൗലയുടെ അലമാരകകത്തൊളിപ്പിച്ച ലിപ്സ്റ്റിക്കും കാണാം. നിലാവിൽ കുളിച്ചുകിടക്കുന്ന മരുഭൂമിയിൽ നക്ഷത്രമെണ്ണിക്കിടക്കുന്ന കമിതാക്കളെയും തോട്ടത്തിലെ ഈന്തപ്പനകളിൽ പ്രണയിനിയുടെ പേര് കോറിയിടുന്ന അബ്ദുള്ളയെയും കാണാം. ദരീഫയുടെ നൃത്തം കാണാം. സുവൈദിന്റെ ഊദ് വായന കേൾക്കാം.
ആഭിചാരവും അടിമക്കച്ചവടവുമടക്കം ആധുനിക ഓമനിന്റെ പരിണാമ ദശകളിലെ വിവിധ ചിത്രങ്ങളെ അൽഅവാഫിയുടെ കണ്ണാടിച്ചില്ലിലൂടെ വരച്ചിടുകയാണ് എഴുത്തുകാരി.
Reviews
There are no reviews yet.