ശാസ്ത്രത്തിലെ അതിമാനുഷന്മാര്‍ ഫിലിപ്പ് കെയ്ന്‍
വിവര്‍ത്തനം ഡോ. സി പി മേനോന്‍
രാത്രിയെ പകലാക്കുന്ന വൈദ്യുതവിളക്കിന്‍റെ വെളിച്ചത്തിരുന്നു നാം വായിക്കുന്നു. ടെലിഫോണിലൂടെ ദൂരെയുള്ള സ്നേഹിതനെ വിളിച്ചു സംഭാഷണം ചെയ്യുന്നു. വസൂരിക്കും കോളറക്കുമെതിരായി കുത്തിവയ്പ്പിക്കുന്നു. മുങ്ങിക്കപ്പലും ആകാശവിമാനങ്ങളും ഉപയോഗിച്ച് നമ്മുടെ വ്യോമസമുദ്രാതിർത്തികൾ സംരക്ഷിക്കുന്നു . എന്നാൽ മനുഷ്യൻ അപരിഷ്‌കൃതനായി പ്രകൃതിയുടെ അടിമയായി കഴിഞ്ഞ കാലമില്ലേ ? അവിടന്നങ്ങോട്ട് ഈ അത്ഭുതകരമായ വളർച്ച എങ്ങനെയുണ്ടായി ? ശാസ്ത്ര സാങ്കേതിക രംഗങ്ങളിലുണ്ടായ മൗലികമായ ചില കണ്ടുപിടിത്തങ്ങളുടെ ഫലമാണത് . ശാസ്ത്രത്തിന്റെ വളർച്ചയ്ക്ക് അടിസ്ഥാനപരമായ സംഭാവനകൾ നൽകിയിട്ടുള്ള അത്തരം കണ്ടുപിടിത്തക്കാരിൽ ചിലരാണ് പൈത്തഗോറസ്സും യൂക്ലിഡും ഹിപ്പോക്രാറ്റിസും ഐൻസ്റ്റീനും ഡാർവിനും ന്യൂട്ടനും മറ്റും. അങ്ങനെ അതികായകരായ 30 പ്രതിഭാശാലികളുടെ കഥയാണിതിൽ . ജീവചരിത്രരത്തോടൊപ്പം ഓരോ ശാസ്ത്രകാരന്‍റെയും സംഭാവനയുടെ പ്രത്യേകതകൾ വിശദീകരിച്ചിട്ടുണ്ട് ദുർഗ്രഹമായ ഭാഗങ്ങളിൽ സഹായത്തിനു ചിത്രങ്ങളുണ്ട് . ശാസ്ത്രപുരോഗതിയുടെ നാഴികക്കല്ലുകൾ പരിചയപ്പെടുത്തുന്നതിനുദ്ദേശിച്ചിട്ടുള്ള ഈ കൃതി വിദ്യാർഥികൾക്ക് ഒരനുഗ്രഹമാണ് …….
Reviews
There are no reviews yet.