വെള്ളിവെളിച്ചം
(പ്രഭാഷണം)
ഡോ. ഹുസൈന്‍ മടവൂര്‍
കൊറോണക്കാലത്തെ ലോക്ഡൗണില്‍ എല്ലാം നിലച്ചുപോയപ്പോള്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് ജീവിതം ക്രമീകരിക്കുകയായിരുന്നു നാം. ആരാധനാലയങ്ങളില്‍ നിര്‍ബന്ധചടങ്ങുകള്‍ മാത്രം നടത്താനാവശ്യമായ അത്ര പേര്‍ക്ക് മാത്രമേ പ്രവേശിക്കാന്‍ അനുവാദമുണ്ടായിരുന്നുള്ളൂ. വെള്ളിയാഴ്ചകളിലെ ജുമുഅ നമസ്‌കാരവും മുടങ്ങി. നാല്പതിറ്റാണ്ട് കാലമായി കോഴിക്കോട്ടെ പാളയം മുഹ്‌യിദ്ദീന്‍ പള്ളിയില്‍ ഡോ. ഹുസൈന്‍ മടവൂര്‍ നടത്തുന്ന ഖുതുബ നിലച്ചതോടെ അത് നേരിട്ടും ഓണ്‍ലൈനായും ശ്രവിച്ചിരുന്ന ആയിരങ്ങള്‍ ശരിക്കും നിരാശയിലായി. എന്നാല്‍ മൗലവി തന്നെ അതിനൊരു പരിഹാരം കണ്ടെത്തി. പള്ളി പൂട്ടിക്കിടന്ന ആഴ്ചകളില്‍ മുഴുവനും അദ്ദേഹം തന്റെ വീട്ടില്‍വെച്ച് തന്റെ സാരോപദേശം തുടര്‍ന്നു. അത് തത്സമയം സാമൂഹിക മാധ്യമങ്ങളില്‍ ലഭ്യമാക്കി. കാലികമായ വിഷയങ്ങള്‍ ഇസ്ലാമികമായ പരിപ്രേക്ഷ്യത്തില്‍ അവതരിപ്പിക്കുന്ന ശൈലിയാണ് ഉപദേശങ്ങളെല്ലാം. അതൊരു ആശ്വാസം തന്നെയായിരുന്നു. അതിന്റെ സമാഹാരമാണ് ഈ കൊച്ചു കൃതി.
Reviews
There are no reviews yet.