Product Filter

ഹരീഷ് ആര്‍. നമ്പൂതിരിപ്പാട്
എറണാകുളം ജില്ലയില്‍, മുവാറ്റുപുഴ താലൂക്കില്‍, തിരുമാറാടി വില്ലേജില്‍, കാക്കൂര്‍ കാഞ്ഞിരപ്പിള്ളി മനയില്‍, രാമന്‍ നമ്പുതിരിപ്പാടിന്റേയും, നളിനി അന്തര്‍ജ്ജനത്തിന്റേയും മകനായി ജനിച്ചു.
സെന്റ് മേരീസ് യൂ.പി. സ്‌കുള്‍ അഞ്ചല്‍പ്പെട്ടി, ശ്രീകൃഷ്ണ ഹൈസ്‌കൂള്‍ ആനന്ദപുരം, ഗവ. കോളേജ് മണിമലക്കുന്ന്, ടി.ഡി.ടി.ടി.ഐ. മട്ടാഞ്ചേരി എന്നിവിടങ്ങളിലായി വിദ്യാഭ്യാസം.1995 മുതല്‍ രാമമംഗലം ഹൈസ്‌കൂളില്‍ യു.പി. വിഭാഗം അദ്ധ്യാപകനായി സേവനമനുഷ്ഠിക്കുന്നു.
ബാലസാഹിത്യം, പുരാണം, വൈജ്ഞാനികം, നര്‍മ്മം എന്നീ മേഖലകളിലായി അമ്പത്തഞ്ചിലേറെ പുസ്തകങ്ങള്‍.
മാതൃഭൂമി ബാലപംക്തിയിലൂടെ സാഹിത്യ ജീവിതം ആരംഭിച്ചു. ജന്മഭൂമി. മാധ്യമം, കേസരി, ബാലരമ, ബാലഭൂമി, ബാലമംഗളം, മലര്‍വാടി. കളിക്കുടുക്ക, മിന്നാമിന്നി, ചെറുസൂനം, കളിവീണ തുടങ്ങിയ ആനുകാലികങ്ങളില്‍ കഥകളും, കവിതകളും പ്രസിദ്ധീകരിച്ചു വരുന്നു.
കൃതികള്‍: കുഞ്ഞിക്കവിതകള്‍, പൊന്‍കണി, മഴമുത്ത്. പുരാണകഥകള്‍, പുരാണകഥാമാല, ശിവകഥാമാല. ശ്രീഭ്രദകാളീചരിതം, ഇതിഹാസകഥകള്‍, മാമ്പഴം, കാനന പ്രൈമറി സ്‌കൂള്‍, ഇംഗ്ലീഷ് മീഡിയം, നളചരിതം, വിശ്വമഹാകവി കാളിദാസന്‍. ഐതിഹൃമാലയിലെ ആനക്കഥകള്‍, ഐതിഹ്യമാലയിലെ രസികന്‍മാര്‍, സാഹിത്യ ക്വിസ്, മെഗാക്വിസ്, സയന്‍സ് ക്വിസ്. സൂപ്പര്‍ ക്വിസ്, എല്‍.ഡി.സി. 2020, സ്‌കൂള്‍ ക്വിസ്, വാട്‌സ്ആപ്പ് ഫലിതങ്ങള്‍, നഴ്‌സറി ഗാനങ്ങള്‍, അമ്മുവിന്റെ കുഞ്ഞുമാളു, കുഞ്ഞുണ്ണിയും വല്യുണ്ണിയും, മണ്‍മറിയുന്ന നാട്ടറിവുകള്‍, മഹാമാന്ത്രിക കഥകള്‍, മരതക ദ്വീപ്, ഹയ്യോ! മീശ. ന്യൂജെന്‍ജോക്‌സ്, ആനക്കുപ്പായം, ദിനാചരണ കവിതകള്‍. ചിന്നുവിന്റെ പട്ടുകൂപ്പായം. സനാതനധര്‍മ്മകഥകള്‍, ന്യൂജെന്‍കഥകള്‍, അമ്മച്ചിറക്, തക്കാളിക്കല്ല്യാണം, കഥപറയുന്ന മൂത്തശ്ലി. സപ്തവര്‍ണ്ണപക്ഷി, ചോട്ടുവും മീട്ടുവും, ആരോഗ്യ സൂപ്പര്‍ മാസ്‌ക്, മിഠായിക്കെണി, മോട്ടുവും കൂട്ടുകാരും, കാട്ടിലെ വോട്ടെടുപ്പ്, പഞ്ചാരക്കുഞ്ചു, അരിക്കൊമ്പന്‍.
ദിവസവും ഓരോ ഗുണപാഠകഥകള്‍വീതം എഴുതി മുടങ്ങാതെ തുടര്‍ച്ചയായി 1300 കഥകള്‍ ശബ്ദരൂപത്തില്‍ നവമാധ്യമങ്ങളിലൂടെ പങ്കുവെച്ച് യൂണിവേഴ്‌സല്‍ റെക്കോര്‍ഡ് കരസ്ഥമാക്കി.
ഭാര്യ : സൗമ്യ ഹരീഷ്
മകന്‍ : അഭിനവ് നമ്പൂതിരിപ്പാട്
സഹോദരി : സുരപിയ ഒളപ്പമണ്ണ
വിലാസം : ഹരീഷ് ആര്‍. നമ്പൂതിരിപ്പാട്
കാഞ്ഞിരപ്പിള്ളി മന
കാക്കൂര്‍ പി.ഒ.
 കൂത്താട്ടുകുളം
എറണാകുളം ജില്ല  – 686 662
E-mail: hariyohara@gmail.com

Showing the single result