അമ്മയെ സ്‌നേഹിച്ച പ്രവാചകന്‍
(കഥാസമാഹാരം)
ടി.എ. പാലമൂട്
പാലമൂടിന്റെ കഥകള്‍ ആശയപ്രധാനമാണ്; വികാരപ്രധാനമല്ല. പുറമെ കാണുന്നത് ചിത്രീകരിക്കാനല്ല, അകമേ വല്ലതുമുണ്ടോ എന്ന് ചികഞ്ഞ് നോക്കാനാണ് അദ്ദേഹത്തിന് കൗതുകം. ചിത്രം, ശില്പം, സാഹിത്യം, സംഗീതം മുതലായവയില്‍ അഭിരമിക്കുന്ന കലാകാരന്മാരെ കുറിച്ചാണ് പാലമൂട് ആലോചിക്കുന്നതധികവും. കലയും സമൂഹവും തമ്മിലുള്ള ബന്ധമെന്താണ്? കലയും ഭ്രാന്തും തമ്മില്‍ എവിടെയാണ് വേര്‍പിരിയുന്നത്? നന്മയും തിന്മയും തമ്മിലുള്ള വ്യത്യാസമെന്താണ്? ഇപ്പറഞ്ഞതിന്റെയെല്ലാം ആകരമായ ജീവിതത്തിന് വല്ല ലക്ഷ്യവും ഉണ്ടോ? ഇത്തരത്തില്‍ അസ്തിത്വവാദപരമായ പ്രശ്‌നങ്ങള്‍ക്ക് ആ കഥകളില്‍ സ്ഥാനം കിട്ടിയിട്ടുണ്ട്.
എം.എന്‍. കാരശ്ശേരി
(അവതാരികിയില്‍നിന്ന്)
Reviews
There are no reviews yet.