പടച്ചോത്തി
(കഥകള്‍)
ഷാമി കുഞ്ഞിപ്പേരി
ഭാഷയിലും, കഥപറച്ചിലിന്റെ ശൈലിയിലും ഷാമി പുലര്‍ത്തിയിരിക്കുന്ന കൈയൊതുക്കം വിസ്മയിപ്പിക്കുന്നതാണ്. കഥയെ ആഴമുള്ള ചിന്തയാക്കി രൂപപ്പെടുത്താന്‍ ഭാഷയുടെ സൂക്ഷ്മധ്വനികളെ അവര്‍ കാര്യക്ഷമമായി ഉപയോഗിക്കുന്നു. അങ്ങനെ കഥ വെറും നേരം പോക്കെല്ലന്നും, തനിക്ക് ഈ സമൂഹത്തോട് പറയാനുള്ള കാര്യങ്ങളെ ആര്‍ജവത്തോടെ പറയാനുള്ള വഴി തേടലാണെന്നും അവര്‍ കാണിച്ചു തരുന്നു. അതുകൊണ്ടു തന്നെയാണ് ക്ഷണികവായന കൊണ്ട് മറികടക്കാവുന്ന ഒന്നല്ല ഷാമിയുടെ കഥാലോകം എന്ന് ആദ്യം തന്നെ എനിക്ക് തോന്നിയത്. വായനക്ക് ശേഷവും ഉള്ളിലേക്ക് ഒരു പുഴ പോലെ ഷാമിയുടെ കഥകള്‍ ഒഴുകിക്കൊണ്ടിരിക്കുന്നു.
– ഐസക് ഈപ്പന്
(അവതാരികയില്‍ നിന്നും)













1 review for PADACHOTHI – SHAMI KUNHIPARI – STORIES