Ai Simplified for your Business (Malayalam) By Muneer Al Wafaa

400.00

Book : Ai Simplified for your Business 
Author: Muneer Al Wafaa
Category :  Study
ISBN : 978-93-6167-337-05
Binding : Normal
Publishing Date : 2025
Publisher : Lipi Publications
Edition : 1
Number of pages : 136 (Multi Colour)
Language : Malayalam 

Ai Simplified for your Business (Malayalam) By Muneer Al Wafaa

400.00

Add to cart
Buy Now
Categories: ,

Ai Simplified for your Business
Muneer Al Wafaa

മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ മാറ്റത്തിന്റെ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (AI) യുഗം. നിങ്ങള്‍ ഒരു ബിസിനസ് ഉടമയാണോ ഉദ്യോഗാര്‍ത്ഥിയാണോ, അല്ലെങ്കില്‍ ഒരു പ്രൊഫഷണല്‍ ആണോ അതോ വിദ്യാര്‍ത്ഥിയോ; നിങ്ങള്‍ക്ക് ഇനി AI ഒരു ആഡംബരമല്ല, അത് നിങ്ങളുടെ അടുത്ത വളര്‍ച്ചാ പങ്കാളിയാണ്.

മുനീര്‍ അല്‍ വഫാ രചിച്ച ‘AI Simplified for Your Business’ ഒരു സാങ്കേതിക പുസ്തകമല്ല, ഇത് നിങ്ങളുടെ ജീവിതത്തെയും തൊഴില്‍ ലോകത്തെയും വളര്‍ത്താനുള്ള ഒരു പ്രായോഗിക റഫറന്‍സ് ഗ്രന്ഥമാണ്.

ലളിതമായ ഭാഷയില്‍ എഴുതിയ ഈ പുസ്തകം AI എങ്ങനെ നിങ്ങളുടെ ജീവിതത്തെയും ബിസിനസ്സിനെയും സമയം ലാഭിക്കുന്നതിലും, ചെലവ് കുറയ്ക്കുന്നതിലും, സൃഷ്ടിപരമായ ചിന്ത വളര്‍ത്തുന്നതിലും, ബുദ്ധിപൂര്‍വ്വമായ തീരുമാനങ്ങള്‍ എടുക്കുന്നതിലും സഹായിക്കുന്നു. വളര്‍ച്ചക്കായി പരിശ്രമിക്കുന്ന സംരംഭകര്‍ക്ക് മുതല്‍ ഭാവിയിലേക്കുള്ള തയ്യാറെടുപ്പില്‍ ഏര്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കും, മാറ്റങ്ങളുള്ള ലോകത്ത് നിലനില്‍ക്കാന്‍ ശ്രമിക്കുന്ന പ്രൊഫഷണലുകള്‍ക്കും ഈ പുസ്തകം വ്യക്തിഗത പരിശീലകനായും, സഹായിയായും, ബിസിനസ് തന്ത്രജ്ഞനായും മാറാനുള്ള വഴികാട്ടിയാണ്.

‘AI ഭാവി അല്ല, അത് പുതിയ തലമുറയുടെ വഴി കാട്ടിയാണ്. അത് പഠിക്കുക. അതിനൊപ്പം നീങ്ങുക, അതിലൂടെ വളരുക.’

 

ഉള്ളടക്കം:

അദ്ധ്യായം 1
ബിസിനസ്സിലെ നിര്‍മ്മിത ബുദ്ധി (AI)

അദ്ധ്യായം 2
AI-യുടെ പ്രയോജനങ്ങള്‍..

അദ്ധ്യായം 3
SME-കളിലെ HR വെല്ലുവിളികള്‍

അദ്ധ്യായം 4
ഫിനാന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിലെ AI

അദ്ധ്യായം 5
AI- നയിക്കുന്ന കസ്റ്റമര്‍ കെയര്‍.

അദ്ധ്യായം 6
ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിലെ Al

അദ്ധ്യായം 7
കസ്റ്റമര്‍ സപ്പോര്‍ട്ടിലെ AI..

അദ്ധ്യായം 8
ഓപ്പറേഷന്‍സ് & ലോജിസ്റ്റിക്സ് ലെ AI

അദ്ധ്യായം 9
ബിസിനസ്സ് മാനേജ്‌മെന്റ്‌റ് ലെ AI

അദ്ധ്യായം 10
AI നടപ്പാക്കുമ്പോഴുള്ള വെല്ലുവിളികളും പരിഹാരമാര്‍ഗ്ഗങ്ങളും,

അദ്ധ്യായം 11
AI ടൂള്‍സ് എങ്ങനെ തിരഞ്ഞെടുക്കാം?

അദ്ധ്യായം 12
SME-കള്‍ക്കായി ദീര്‍ഘകാല AI സ്ട്രാറ്റജി രൂപപ്പെടുത്തുക..
……………
……………
…………… Continue…
അദ്ധ്യായം 22
അദ്ധ്യായം 23

 

 

 

Brand

Muneer Al Wafaa

മുനീര്‍ അല്‍ വഫാ (ചീനമ്മാടത്ത്)ദുബൈ ആസ്ഥാനമായുള്ള ഒരു സംരംഭകനും, AI പ്രചാരകനും, ഡിജിറ്റല്‍ നവീകരണ രംഗത്തെ പ്രഗത്ഭമതിയും സാങ്കേതികവിദ്യ, ബിസിനസ് തംന്ത്രം, നവീകരണം എന്നീ മേഖലകളില്‍ 22 വര്‍ഷത്തിലേറെ അനുഭവസമ്പത്തുള്ള വ്യക്തിയുമാണ് മുനീര്‍ അല്‍ വഫാ.കേരളത്തിലെ ഒരു ചെറിയ ഗ്രാമത്തില്‍ നിന്നാണ് അദ്ദേഹത്തിന്റെ യാത്ര തുടങ്ങിയത്. സാങ്കേതികവിദ്യയെ സാധാരണ മനുഷ്യരിലേക്കും ബിസിനസുകളിലേക്കും എത്തിക്കുക എന്ന ദൗത്യവുമായി 2002-ല്‍ അദ്ദേഹം ദുബൈയിലെത്തി, പിന്നീട് സ്ഥാപിച്ച Al Wafaa Group ഇന്ന് യു.എ.ഇ യിലെ വിശ്വാസാര്‍ഹമായ വെബ് സൊല്യൂഷന്‍, ക്ലൗഡ് സര്‍വീസ്, ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ സ്ഥാപനങ്ങളിലൊന്നായി വളര്‍ന്നു. കാലക്രമേണ മുനീര്‍ അല്‍ വഫാ ഒരു ടെക് എന്റര്‍പ്രണറില്‍ നിന്നും 'Thought Leader' ആയും പ്രാസംഗികനായും, സോഷ്യല്‍ ഇന്‍ഫ്‌ലുവന്‍സറായും വളര്‍ന്നു അദ്ദേഹം 400-ലധികം തത്സമയ റേഡിയോ ഷോകളും 100-ലധികം ടെലിവിഷന്‍ പരിപാടികളും അവതരിപ്പിച്ചു. ആയിരക്കണക്കിന് പ്രൊഫഷണലുകള്‍ക്കും സംരംഭകര്‍ക്കും പ്രചോദനമായിത്തീര്‍ന്നു.എല്ലാവര്‍ക്കും എളുപ്പത്തില്‍ മനസ്സിലാക്കാവുന്ന രീതിയില്‍, പ്രത്യേകിച്ച് ചെറുകിട-ഇടത്തരം സംരംഭകര്‍ക്കും (SMES), വിദ്യാര്‍ത്ഥികള്‍ക്കും ജോലി ചെയ്യാനാഗ്രഹിക്കുന്നവര്‍ക്കും വേണ്ടി 'AI യെ ലളിതമാക്കുക' എന്ന ദൗത്യത്തിലാണ് Daidu.al യുടെ സ്ഥാപകനായ മുനീര്‍ അല്‍ വഫാ പ്രവര്‍ത്തിക്കുന്നത്. 2002 മുതല്‍ അദ്ദേഹം ഭാര്യ ശാക്കിറ മുനീര്‍, പുത്രന്മാരായ ആദില്‍, നാജി, സായിദ് & സാലിഹ് (സല്ലു) എന്നിവരോടൊപ്പം ദുബൈയില്‍ താമസിക്കുന്നു.യു.എ ഇ യിലെ നൂറുകണക്കിന് പ്രവാസികള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ ഒരുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു സോഷ്യല്‍ എന്റര്‍പ്രണര്‍ കുടിയാണ് മുനീര്‍ അല്‍ വഫാ.www.muneeralwafaa.com muneeralwafaa@gmail.com

Reviews

There are no reviews yet.

Be the first to review “Ai Simplified for your Business (Malayalam) By Muneer Al Wafaa”
Review now to get coupon!

Your email address will not be published. Required fields are marked *