Maholsavam Kazhinju – C.T. Shobha Makkada

100.00

Book : MAHOLSAVAM KAZHINJU – C.T. SHOBHA  MAKKADA
Author:  C.T. SHOBHA MAKKADA
Category : Stories
ISBN : 9788188028382
Binding : Normal
Publishing Date : 2022
Publisher : Lipi Publications
Edition : 1
Number of pages : 88
Language : Malayalam

100.00

Add to cart
Buy Now
Categories: ,

മഹോത്സവം കഴിഞ്ഞ്
(കഥാസമാഹാരം)
സി.ടി. ശോഭ മക്കട

ഈ കഥകള്‍ കൃത്രിമത്വമില്ലാത്ത ഭാഷയില്‍ വാര്‍ത്തെടുത്ത മനോഹരമായ വാങ്മയ ചിത്രങ്ങളാണ്. മനുഷ്യന്റെ വ്യത്യസ്ത ജീവിത സാഹചര്യങ്ങളിലൂടെ അനായാസസഞ്ചാരം നടത്തുന്ന കഥാകാരി തന്റെ ആത്മാംശങ്ങള്‍ പകര്‍ന്നു നല്‍കിയാണ് ഓരോ കഥയുടെയും രചന നിര്‍വ്വഹിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെയാവാം കഥാപാത്രങ്ങളില്‍ ഏറെയും സ്‌ത്രൈണബിംബങ്ങളായത്. അവയുടെ ശക്തിയും തിളക്കവും എടുത്തു പറയേണ്ടതാണ്. അതിസൂക്ഷ്മ നിരീക്ഷണ സ്വഭാവവും ലളിതമായ ആഖ്യാനശൈലിയും കഥകളുടെ ആന്തരികശക്തി വര്‍ദ്ധിപ്പിക്കുന്നു. ഓരോ കഥയും വ്യതിരിക്തമാണെന്നതും ശ്രദ്ധേയമാണ്.

എം.എസ്. ബാലകൃഷ്ണന്‍
(അവതാരികയില്‍ നിന്ന്)

Brand

C.T. Shobha Makkada

സി.ടി. ശോഭ മക്കട കോഴിക്കോട് ജില്ലയില്‍ കക്കോടി വില്ലേജില്‍ മക്കട എന്ന ദേശത്ത് ജനിച്ചു. മാതാപിതാക്കള്‍ കര്‍ഷകരായിരുന്നു. പിതാവ് മേപ്പറമ്പത്ത് പിറുങ്ങന്‍. മാതാവ് മേപ്പറമ്പത്ത് തന്യായി. മക്കട കോതാടത്ത് എല്‍.പി. സ്‌കൂള്‍, കക്കോടി മാതൃബന്ധു യു.പി. സ്‌കൂള്‍, കോഴിക്കോട് ചാലപ്പുറം ഗണപത് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 1972-ല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ജോലി ലഭിക്കുകയും 2004-ല്‍ റീജ്യനല്‍ പബ്ലിക് ഹെല്‍ത്ത് ലാബില്‍ ലാബ് അസിസ്റ്റന്റ് തസ്തികയില്‍ ജോലിയിലിരിക്കെ വിരമിക്കുകയും ചെയ്തു. ഒരു കുസൃതിക്കഥ, മേടയില്‍ ഭൃഗാനന്ദനും ആറാട്ട്കുന്നത്ത് കൃതാര്‍ത്ഥനും എന്നീ രണ്ട് ഷോര്‍ട്ട് ഫിലിം ചെയ്തിട്ടുണ്ട്. 2017-ല്‍ സത്യമായിട്ടും ഞാനല്ല എന്ന ഒരു കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. (കേരള ബുക്ക് ട്രസ്റ്റ്) അതിന് ശാന്താദേവി പുരസ്‌കാരം, നവോത്ഥാന സംസ്‌കൃതിയുടെ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. 2017-ല്‍ ധാര്‍മ്മികത മാസികയുടെ എക്‌സലന്റ് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഭര്‍ത്താവ് : പരേതനായ ഗോപാലന്‍ മകന്‍ : ഗുരുപ്രസാദ് (വീഡിയോഗ്രാഫര്‍) മകള്‍ : ആശാ പ്രസീത (കോ-കരിക്കുലര്‍ ആക്ടിവേറ്റര്‍, ജെ.ഡി.റ്റി. സ്‌കൂള്‍) മരുമകള്‍ : ബിന്ദു (ഹൗസ് വൈഫ്) മരുമകന്‍ : ബാബുരാജന്‍ (ഇന്റര്‍ലോക്ക് വര്‍ക്കര്‍) വിലാസം: വിരിപ്പില്‍ ഹൗസ്, പെരിങ്ങളം പോസ്റ്റ്, കുന്ദമംഗലം വഴി, കോഴിക്കോട്-673571. ഫോണ്‍: 9446734627, 9539454997.  

Reviews

There are no reviews yet.

Be the first to review “Maholsavam Kazhinju – C.T. Shobha Makkada”
Review now to get coupon!

Your email address will not be published. Required fields are marked *