ഊമക്കുയില്‍ പാടുമ്പോള്‍
(തിരക്കഥ)
സിദ്ദീഖ് ചേന്ദമംഗലൂര്‍
അര്‍ത്ഥവത്തായ ഒരു ചിന്താധാരയിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകാന്‍ കെല്‍പ്പുള്ള ഒന്നാണ് ഈ തിരക്കഥയും അതിലൂടെ പിറവിയെടുക്കുന്ന സിനിമയും. റീമ എന്ന കേന്ദ്രകഥാപാത്രത്തിന്റെ അങ്കലാപ്പുകളിലൂടെയും സ്വപ്‌നങ്ങളിലൂടെയും സഞ്ചരിച്ചുകൊണ്ടല്ലാതെ ഒരു സഹൃദയനും ഈ രചന വായിച്ചവസാനിപ്പിക്കാനാകില്ല. സ്വന്തം കഴിവുകളെ പരിപാലിക്കാനും അതിലൂടെ ജീവിതവിജയം നേടാനുമാണ് നാം ഓരോ കുട്ടിയെയും പഠിപ്പിക്കേണ്ടത്. മറിച്ച് അവരുടെ ആഗ്രഹങ്ങളെ ബലികഴിച്ച് മാതാപിതാക്കളുടെ ആഗ്രഹങ്ങളിലേക്ക് കുട്ടിയെത്തണമെന്ന വാശി അര്‍ത്ഥശൂന്യമാണെന്ന ബോധം ഈ രചന നല്‍കുന്നു.
Reviews
There are no reviews yet.