Product Filter

എം. സ്വരാജ്
പി.എന്‍. മുരളീധരന്‍ നായരുടെയും സുമാംഗി അമ്മയുടെയും മകനായി 1979 മെയ് 27ന് കിഴക്കന്‍ ഏറനാട്ടിലെ മലയോരഗ്രാമമായ പാതാറില്‍ ജനിച്ചു. ഗവ. എല്‍.പി. സ്‌കൂള്‍ പൂളപ്പാടം, എ.യു.പി. സ്‌കൂള്‍ ഞെട്ടിക്കുളം, ക്രസന്റ് ഹൈസ്‌കൂള്‍ അടയ്ക്കാക്കുണ്ട്, ശ്രീ വിവേകാനന്ദ ഹൈസ്‌കൂള്‍ പാലേമാട് എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. ചുങ്കത്തറ മാര്‍ത്തോമ്മ കോളേജില്‍ നിന്നും പ്രീഡിഗ്രിയും ധനതത്വശാസ്ത്രത്തില്‍ ബി.എ.യും കരസ്ഥമാക്കി. തിരുവനന്തപുരം ലോ അക്കാദമിയില്‍ നിന്നും നിയമബിരുദം നേടി. ഇപ്പോള്‍ അണ്ണാമലൈ യൂണിവേഴ്‌സിറ്റിയുടെ സ്‌കൂള്‍ ഓഫ് ഡിസ്റ്റന്‍സ് എഡ്യുക്കേഷനില്‍ എം.എ. സോഷ്യോളജി വിദ്യാര്‍ത്ഥി. 1999ല്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാനായിരുന്നു. ‘സ്റ്റുഡന്റ്’ മാസികയുടെയും, ഇന്റര്‍നെറ്റ് മാസികയായ ‘റെസിസ്റ്റന്‍സി’ന്റെയും ചീഫ് എഡിറ്ററാണ്. എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ ജോയന്റ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.
സഹോദരി: സ്വപ്ന

വിലാസം:
സുമാ നിവാസ്
ഉപ്പട പി.ഒ., മലപ്പുറം ജില്ല – 679354

കെ.ഐ. ഷെബീര്‍
കെ. മുഹമ്മദ്കുട്ടിയുടെയും കെ.ഐ.സൈനബയുടെയും മകനായി 1979 നവംബര്‍ 19ന് തൃശൂര്‍ ജില്ലയിലെ തൃത്തല്ലൂരില്‍ ജനനം. തൃത്തല്ലൂര്‍ കരീപ്പാടന്‍ മെമ്മോറിയല്‍ സ്‌കൂള്‍, വാടാനപ്പള്ളി ഗവ. ഹൈസ്‌കൂള്‍, ചുനക്കര സ്‌കൂള്‍, പെരുമ്പിലാവ് എല്‍.എം.യു.പി.സ്‌കൂള്‍, കടവല്ലൂര്‍ ഗവ. ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം.
തൃശൂര്‍ കേരളവര്‍മ്മ കോളേജില്‍ നിന്ന് പ്രീഡിഗ്രിയും ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ നിന്ന് ബിരുദവും ബിരുദാനന്തരബിരുദവും കരസ്ഥമാക്കി.
2003ല്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ ജനറല്‍ സെക്രട്ടറിയായിരുന്നു. നിലവില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം. എസ്.എഫ്.ഐ. തൃശൂര്‍ ജില്ലാ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.
സഹോദരിമാര്‍: ഷെമീറ ഷെറീഫ്, ഷാഹിദ ഒമര്‍

വിലാസം:
ദാറുല്‍ ഈമാന്‍
കൊരട്ടിക്കര പി.ഒ., തൃശൂര്‍ ജില്ല – 680543
ഫോണ്‍: 04885 – 281896

 

Showing the single result