GAANAM – SREEKUMARAN THAMBI

140.00

Book : Gaanam 
Author:  Sreekumaran Thambi
Category : Screen Play
ISBN : 9788188028498
Binding : Normal
Publishing Date : 2022
Publisher : Lipi Publications
Edition : 1
Number of pages : 104
Language : Malayalam

140.00

Add to cart
Buy Now
Categories: ,

ഗാനം
ശ്രീകുമാരന്‍ തമ്പി

അനുഗൃഹീത കവിയും ഗാനരചയിതാവും തിരക്കഥാകൃത്തുമായ ശ്രീകുമാരന്‍തമ്പിയുടെ പ്രേക്ഷകര്‍ നെഞ്ചേറ്റിയ ചലച്ചിത്രത്തിന്റെ തിരക്കഥ. നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ഗാനത്തിന്റെ തിരക്കഥാരൂപം സിനിമാക്കാഴ്ചയിലെന്നപോലെ വായനക്കാര്‍ക്ക് വേറിട്ട അനുഭൂതി പകരും.

Brand

Sreekumaran Thambi

ശ്രീകുമാരന്‍ തമ്പി1940 മാര്‍ച്ച് 16ന് ഹരിപ്പാട്ട് ജനിച്ചു. കവി, നോവലിസ്റ്റ്, ചലച്ചിത്ര ഗാനരചയിതാവ്, സംഗീത സംവിധായകന്‍, നിര്‍മ്മാതാവ്, സംവിധായകന്‍. അച്ഛന്‍: കളരിക്കല്‍ കൃഷ്ണപിള്ള, അമ്മ: ഭവാനിക്കുട്ടിത്തങ്കച്ചി. ഗണിത ശാസ്ത്രത്തിലും സിവില്‍ എന്‍ജിനീയറിങ്ങിലും ബിരുദം. കോഴിക്കോട്ട് അസിസ്റ്റന്റ് ടൗണ്‍ പ്ലാനറായിരിക്കെ 1966-ല്‍ ഉദ്യോഗം രാജിവെച്ചു. 1960-ല്‍ പ്രഥമ കവിതാ സമാഹാരം പ്രസിദ്ധപ്പെടുത്തി. കാക്കത്തമ്പുരാട്ടി, കുട്ടനാട്, കടലും കരളും, ഞാനൊരു കഥപറയാം (നോവലുകള്‍), എന്‍ജിനീയറുടെ വീണ, നീലത്താമര, എന്‍ മകന്‍ കരയുമ്പോള്‍, ശീര്‍ഷകമില്ലാത്ത കവിതകള്‍, അച്ഛന്റെ ചുംബനം, അമ്മയ്‌ക്കൊരു താരാട്ട് (കവിതാസമാഹാരങ്ങള്‍), ചലച്ചിത്രഗ്രന്ഥത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ സിനിമ-കണക്കും കവിതയും, തിരഞ്ഞെടുത്ത ആയിരത്തൊന്ന് ഗാനങ്ങള്‍ അടങ്ങിയ ഹൃദയസരസ്സ് എന്നിവ പ്രധാന കൃതികള്‍. ഗാനരചയിതാവിനുള്ള സംസ്ഥാന അവാര്‍ഡ്, ഫിലിം ഫാന്‍സ് അവാര്‍ഡ്, ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്, സംവിധായകനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ്, ഗാനം, മോഹിനിയാട്ടം എന്നീചിത്രങ്ങള്‍ക്ക് സംസ്ഥാന അവാര്‍ഡ്, ചലച്ചിത്ര രംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള കേരള ഗവണ്‍മെന്റ് വെറ്റിറന്‍ സിനി ആര്‍ട്ടിസ്റ്റ് അവാര്‍ഡ് (1966), മലയാള സാഹിത്യത്തിനു നല്‍കിയ സമഗ്രസംഭാവനയ്ക്കു കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അംഗീകാരം, കവിതയ്ക്കുള്ള ഓടക്കുഴല്‍ അവാര്‍ഡ്, മഹാകവി ഉള്ളൂര്‍ അവാര്‍ഡ്, മുലൂര്‍ അവാര്‍ഡ്, കൃഷ്ണഗീതി പുരസ്‌കാരം, പ്രവാസകൈരളി അവാര്‍ഡ്, ബാലസാഹിത്യത്തിനുള്ള ശ്രീപത്മനാഭസ്വാമി പുരസ്‌കാരം തുടങ്ങിയവ ലഭിച്ചു. 30 മലയാള ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്തു. 22 കഥാചിത്രങ്ങളും 11 ടി.വി. പരമ്പരകളും നിര്‍മ്മിച്ചു. ദേശീയ ഫിലിം അവാര്‍ഡ് കമ്മിറ്റിയില്‍ മൂന്നു പ്രാവശ്യം അംഗമായിരുന്നു. കേരള ഫിലിം അവാര്‍ഡ് കമ്മിറ്റിയുടെ ചെയര്‍മാനായിരുന്നു. (2004)ഭാര്യ : രാജേശ്വരി മക്കള്‍: കവിത, രാജകുമാരന്‍ തമ്പിവിലാസം: 19, ബെല്ലവിസ്റ്റ, പള്ളിമുക്ക് പേയാട് പി.ഒ., തിരുവനന്തപുരം പിന്‍ - 695 573 

Reviews

There are no reviews yet.

Be the first to review “GAANAM – SREEKUMARAN THAMBI”
Review now to get coupon!

Your email address will not be published. Required fields are marked *