PERUMAZHAKKALAM
₹115.00
പെരുമഴക്കാലം
(തിരക്കഥ)
ടി.എ. റസാഖ്
പേജ്:
വളരെ സീരിയസായി സിനിമയെഴുതുന്ന എഴുത്തുകാരനാണ് ടി.എ. റസാക്ക്.
ഗൗരവമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും അത് എഴുതുകയും സിനിമയാക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന കഥാകാരന്‍. എനിക്ക് തോന്നുന്നു മലയാളസിനിമയില്‍ ഇത്രയും ഗൗരവമായി എഴുതുന്ന എഴുത്തുകാരനില്ലെന്ന്. റസാക്കിന്റെ കൂടെ ആര് കൂടിയാലും ഗൗരവമുള്ള സിനിമയുണ്ടാകും. അത് റസാക്കിന്റെ പ്രത്യേകതയാണ്.
കമല്‍
ഏതു പ്രമേയത്തേയും കലാനുഭവമാക്കുന്നത് കലാപരമായ ഘടകങ്ങളുടെ
ഔചിത്യവും പൊരുത്തവുമാണല്ലോ. അത്യാവശ്യം കഥാപാത്രങ്ങള്‍ മാത്രം.
അനിവാര്യമായ സന്ദര്‍ഭങ്ങള്‍ മാത്രം. അര്‍ത്ഥപൂര്‍ണവും സ്വാഭാവികവുമായ
സംഭാഷണങ്ങള്‍ മാത്രം. കേന്ദ്രപ്രമേയത്തില്‍ നിന്നും പ്രശ്‌നത്തില്‍ നിന്നും
ഒരിക്കലും മാറിപ്പോകാത്ത ഏകാഗ്രമായ തിരക്കഥ. മഴയും മനുഷ്യനും
പ്രകൃതിയും കുഴഞ്ഞുമറിയുന്ന ദൃശ്യങ്ങള്‍. മനോഭാവങ്ങളേയും
ആത്മസംഘര്‍ഷങ്ങളേയും പെരുമഴയുടെ സാന്നിധ്യത്തിലൂടെ
വ്യാഖ്യാനിക്കുന്ന ദൃശ്യാസൂത്രണം.
ബാലചന്ദ്രന്‍ ചുള്ളിക്കാട്
സാധാരണമായ ഒരു ചലച്ചിത്രമല്ല പെരുമഴക്കാലം. കണ്ണീര്‍ക്കഥയുമല്ല ഈ
ചലച്ചിത്രം, മനസ്സിനെ നോവിക്കുന്ന ഭാവഭദ്രമായ ഒരു കാവ്യശകലമാണിത്.
എസ്.ജയചന്ദ്രന്‍ നായര്‍
Reviews
There are no reviews yet.